Sunday, January 7, 2024

Malayalam Namaval Psc | മലയാളം നാമങ്ങൾ PSC | GK Malayalam



 നാമം

പേരായ ശബ്ദമാണ് നാമം.
ഉദാ: രവി, ഹിമാലയം, മണ്ണ്, മരം, ഓട്ടം, നന്മ, ഇവർ

നാമം മൂന്നുവിധം
      ദ്രവ്യനാമം, ഗുണനാമം, ക്രിയാനാമം

I. ദ്രവ്യനാമം
'ദ്രവ്യം' എന്ന വാക്കിന് ധർമ്മി എന്നർത്ഥം. ധർമ്മം ഉള്ളത് ധർമ്മി. ഏതെങ്കിലുമൊരു ദ്രവ്യത്തിന്റെ (വസ്‌തുവിൻ്റെ) പേരിനെ കുറിക്കുന്നതാണ് ദ്രവ്യ നാമം. ജീവനുള്ളതോ ഇല്ലാത്തതോ ആയ എന്തി നെയും ഇതിൽ ഉൾപ്പെടുത്താം.
ഉദാ: രവി, വെള്ളം, കാക്ക, മേശ, കടൽ, കവി
ദ്രവ്യനാമത്തെ അഞ്ചായി തിരിക്കാം.


i. സംജ്ഞാനാമം
സംജ്ഞാനാമത്തെ ഏകനാമം എന്നു വിളിക്കുന്നു. ഒരു ആളിന്റെയോ സ്ഥലത്തിൻ്റെയോ വസ്തുവി ന്റെയോ പേരായ ശബ്ദത്തെ സംജ്ഞാനാമം എന്നു പറയുന്നു.
ഉദാ: രാഹുൽ, ഇന്ത്യ, തിരുവനന്തപുരം, ഗംഗ

ii. സാമാന്യനാമം
ഇതിനെ വർഗ്ഗനാമം എന്നും പറയുന്നു. വ്യക്തി കളോ വസ്‌തുക്കളോ ചേർന്നുള്ള സമൂഹത്തെ സാമാന്യമായി പറയുവാനുപയോഗിക്കുന്ന നാമമാണ് സാമാന്യനാമം.
ഉദാ: കവി, രാജ്യം, തലസ്ഥാനം, പട്ടണം, നദി

iii. മേയനാമം
ജാതിവ്യക്തിഭേദം കൽപ്പിക്കുവാൻ കഴിയാത്ത വസ്തു‌ക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം.
*പ്രകൃതി പ്രതിഭാസങ്ങൾ മേയനാമമാണ്.
ഉദാ: കല്ല്, മണ്ണ്, വായു, പുക, മഞ്ഞ്, വെയിൽ, മഴ, മേഘം, ഇരുട്ട്

iv. സമൂഹനാമം
*ഒരു കൂട്ടത്തിൻ്റെ അർത്ഥം ധ്വനിപ്പിക്കുന്ന നാമം സമൂഹനാമം.
ഉദാ: കൂട്ടം, സഭ, കുലം, പടല, സമാജം

v. സർവ്വനാമം
എല്ലാ നാമപദങ്ങൾക്കും പകരം ഉപയോഗിക്കാ വുന്ന പദങ്ങളെയാണ് സർവ്വനാമങ്ങൾ എന്നു പറയുന്നത്. ഒരേ നാമപദം ആവർത്തിക്കുന്നതു കൊണ്ടുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്.
ഉദാ: അവൻ, അവൾ, അത്


ഈയിടെ ചോദിച്ചത്
* താഴെ തന്നിരിക്കുന്നവയിൽ സർവ്വനാമം ഏതാണ് ?
(a) മര
(c) അവൾ
(b) കറുപ്പ്
(ഡി) കുടം

ഉത്തരം : (c) അവൾ

(VEO - ALP, KIM, TSR - 2019)


സർവ്വനാമങ്ങളെ ഉത്തമപുരുഷൻ, മധ്യമ പുരുഷൻ, പ്രഥമപുരുഷൻ എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു.

1. ഉത്തമപുരുഷൻ (പറയുന്നയാൾ/വക്താവ് )
*സംസാരിക്കുന്ന ആൾ തന്നെക്കുറിച്ചു പറയുമ്പോൾ പേരിനു പകരം ഉപയോഗിക്കുന്ന പദങ്ങ ളാണിവ. ഞാൻ, ഞങ്ങൾ, നാം, നമ്മൾ, എന്നീ സർവ്വനാമങ്ങൾ ഉത്തമപുരുഷനാണ്.

2. മധ്യമപുരുഷൻ (കേൾക്കുന്നയാൾ/ശ്രോതാവ് ) 
• ഏത് ആളിനോടാണോ സംസാരിക്കുന്നത് അയാ ളുടെ പേരിനു പകരം ഉപയോഗിക്കുന്ന നാമപദ ങ്ങളാണ് മധ്യമപുരുഷൻ. നീ, നിങ്ങൾ, താൻ, താങ്കൾ എന്നീ സർവ്വനാമങ്ങൾ മധ്യമപുരുഷനിൽ ഉപയോഗിക്കുന്നു.

3. പ്രഥമപുരുഷൻ
* രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ആരെപ്പറ്റി അഥവാ എന്തിനെപ്പറ്റി സംസാരിക്കുന്നുവോ അതിനു പകരം ഉപയോഗിക്കുന്നതാണ് പ്രഥമ പുരുഷ സർവ്വനാമം.
ഉദാ: അവൻ, അവൾ, അത്, അവർ, അദ്ദേഹം, ഇവൻ, ഏവൻ

II. ഗുണനാമം 
*എന്തിന്റെയെങ്കിലും ഗുണത്തെ അല്ലെങ്കിൽ ധർമ്മ ത്തെ കുറിക്കുന്ന വിശേഷണത്തിൻ്റെ നാമപദമാണ് ഗുണനാമം.
ഉദാ: നന്മ, വെണ്മ, വലുപ്പം, ചെറുപ്പം, വെളുപ്പ്, കറുപ്പ്

III. ക്രിയാനാമം
ഏതെങ്കിലും ക്രിയയുടെ ഭാവത്തെ കുറിക്കുന്ന നാമപദമാണ് ക്രിയാനാമം. അതായത് ഒരു ക്രിയ യിൽ നിന്നുമുണ്ടാകുന്ന നാമപദം.
ഉദാ: ചാടുക എന്ന ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമപദമാണ് ചാട്ടം. പഠിപ്പ്, ഇരിപ്പ്, കിടപ്പ് ഇവയെല്ലാം ക്രിയാനാമങ്ങൾക്ക് ഉദാഹരണങ്ങളാണ്.


Thursday, January 4, 2024

Kerala Literary Awards

Page title

എഴുത്തച്ഛൻ പുരസ്കാരം

• ഒരു സാഹിത്യകാരന്റെയോ സാഹിത്യ കാരിയുടെയോ സമഗ്ര സംഭവനയ്ക്ക് നൽകുന്ന പുരസ്കാരം.

• കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ പുരസ്കാരം.

• അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും ആണ് അവാർഡ്.

• ആദ്യം നൽകിയത് - 1993

• ആദ്യം നേടിയത് - ശൂരനാട് കുഞ്ഞൻപിള്ള

• വനിത - ബാലാമണിയമ്മ(1995)

2022 - സേതു
2021 - പി. വത്സല
2020 - സക്കറിയ

സേതു -പ്രധാനകൃതികൾ

• കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ സേതുവിന്റെ കൃതി -അടയാളങ്ങൾ

• കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ സേതുവിന്റെ കഥ -പേടിസ്വപ്നങ്ങൾ

• കേരള സാഹിത്യ അവാർഡ്നേടിയ സേതുവിന്റെ നോവൽ -പാണ്ഡവപുരം

• കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ സേതുവിന്റെ കൃതി - ചെക്കുട്ടി

• ഓടക്കുഴൽ പുരസ്‌കാരം -മറുപിറവി

• പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി ചേർന്നു സേതു രചിച്ച കൃതി -നവഗ്രഹങ്ങളുടെ തടവറ

• 2021 ജേതാവ് പി വത്സലയുടെ പ്രശസ്തമായ നോവൽ - നെല്ല്
• കേരള സാഹിത്യ അക്കാദമി പുരസ്കാരം- നിഴലുറങ്ങുന്ന വഴികൾ






ഓടക്കുഴൽ പുരസ്കാരം

• മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.

• മലയാളത്തിലെ ഏറ്റവും നല്ല കൃതി യായി അവാർഡ് നിർണയ കമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിനാണ് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്.

•മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം .

▪️ 2022 - അംബികാസുതൻ മാങ്ങാട്
കൃതി - പ്രാണവായു (കഥാ സമാഹാരം) (കാലാവസ്ഥാ വ്യതിയാനമാണ് പ്രമേയം )

▪️ 2021 - സാറാ ജോസഫ്
(കൃതി - ബുധിനി (നോവൽ ) വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്കരിക്കുന്ന നോവലാണ് ബുധിനി

▪️ 2020 - ------

▪️ 2019 - എൻ. പ്രഭാകരൻ
(കൃതി - മായാ മനുഷ്യൻ )




വയലാർ പുരസ്കാരം

• വയലാർ അവാർഡിൻറെ സമ്മാന തുക ഒരു ലക്ഷം രൂപയും , കാനായി

കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്കാരം.

• വയലാർ പുരസ്കാരം ആദ്യമായി ലഭിച്ചത്- ലളിതാംബികാ അന്തർജനം
(1977, അഗ്നിസാക്ഷി)

• 2022 (46 th) - എസ്. ഹരീഷ്
കൃതി-മീശ

• 2021 - ബെന്യാമിൻ
കൃതി- മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ

• 2020 - ഏഴാച്ചേരി രാമചന്ദ്രൻ
കൃതി- ഒരു വെർജീനിയൻ വെയിൽകാലം




പത്മ പ്രഭാ പുരസ്കാരം

•ആധുനിക വയനാടിന്റെ ശില്പികളിൽ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരു ടെ പേരിൽ ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ്'പത്മപ്രഭാ പുരസ്കാരം.

• 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

•ആദ്യമായി നേടിയത്-
ഉണ്ണികൃഷ്ണൻ പൂത്തൂർ (1996)

• 2020 (23rd) -ശ്രീ കുമാരൻ തമ്പി




കേരള സാഹിത്യ അക്കാദമി പുരസ്കാരം

ജെസിബി സാഹിത്യ പുരസ്കാരം

• ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് ജെ.സി.ബി പുരസ്കാരം ഏർപ്പെടുത്തിയത്.

•ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പരിഗണിക്കുന്നത്.

• 25 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പുസ്തകം വിവര്‍ത്തനം ചെയ്തയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും .

• 2018ലെ പ്രഥമ ജെ.സി.ബി സാഹിത്യപുരസ്കാരം ലഭിച്ചത് ബെന്യാമിന്റെ ജാസ്മിന്‍ഡെയ്സ് എന്ന കൃതിയ്ക്കായിരുന്നു . 'മുല്ലപ്പൂനിറമുള്ള പകലുകൾ ' എന്ന മലയാള നോവലാണ് ജാസ്മിന്‍ഡെയ്സ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഷഹനാസ് ഹബീബായിരുന്നു നോവൽ വിവർത്തനം ചെയ്തത്.

• 2022 - ഖാലിദ്ജാവേദ്
കൃതി - ദി പാരഡൈസ് ഓഫ് ഫുഡ് ( നോവൽ, ഉറുദു ഭാഷ )
വിവർത്തനം - ബാരൻ ഫാറൂഖി

• 2021 - എം. മുകുന്ദൻ
കൃതി - ഡൽഹി ഗാഥകൾ എന്ന നോവലിന്റെ ഇംഗ്ലീഷ്പരിഭാഷയായ 'ഡൽഹി: എ സോളിലോക്വി'.
വിവർത്തനം - ഫാത്തിമ ഇ.വി., നന്ദകുമാർ കെ.

• 2020- എസ്. ഹരീഷ്
കൃതി - മീശ
വിവർത്തനം - ജയശ്രീ കളത്തിൽ
പ്രധാന കഥാപാത്രം - വാവച്ചൻ



കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം


• 2022 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നിരൂപകനും വിവര്‍ത്തകനുമായ പ്രൊ . തോമസ് മാത്യുവിന്.
‘ആശാന്റെ സീതായനം’ എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം ലഭിച്ചത്.

•വിവര്‍ത്തനത്തിനുള്ള അക്കാദമി പുരസ്കാരം ലഭിച്ചത്ചാത്തനാത്ത് അച്യുതനുണ്ണിക്കാണ്.

• അക്കാദമിയുടെ വിശിഷ്ട അംഗത്വം സി രാധാകൃഷ്ണന് .

• 2021 കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് -
ജോര്‍ജ് ഓണക്കൂറിന് ആയിരുന്നു ഹൃദയ രാഗങ്ങള്‍ എന്ന ആത്മകഥയ്ക്കായിരുന്നു അവാര്ഡ്

•2021 കേന്ദ്ര ബാലസാഹിത്യ പുരസ്കാരം
രഘുനാഥ്പലേരിക്ക്.
അവര്‍മൂവരും ഒരു മഴവില്ലും എന്ന നോവലിനാണ് പുരസ്കാരം.

വള്ളത്തോൾ പുരസ്കാരം


• 1,11,111 രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈപുരസ്കാരം.

• 1991ലാണ്വള്ളത്തോൾ സാഹിത്യ സമിതി പുരസ്കാരം നൽകിത്തുടങ്ങിയത്.
പാലാ നാരായണൻ നായരാണ്(1991) പ്രഥമ അവാർഡ് ജേതാവ്.

• 2019ലെ വള്ളത്തോൾ പുരസ്കാരം നേടിയത്- പോൾ സക്കറിയ

▪️2023 ജ്ഞാനപ്പാന പുരസ്കാര ജേതാവ്: കവി വി മധു സൂദനൻ നായർ

▪ 2022: കെ ജയകുമാർ

▪️2021ലെ തകഴി സാഹിത്യ പുരസ്കാര ജേതാവ്- ഡോ.എം ലീലാവതി

▪️2019 മുട്ടത്തി വർക്കി പുരസ്കാരം : ബെന്യാമിൻ

▪️2022 ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം- ടി. പദ്മനാഭൻ

▪️കേരള നിയമസഭ പുസ്തകോത്സവത്തിന്റെ പ്രഥമ നിയമസഭാ ലൈബ്രറി പുരസ്കാരം ലഭിച്ചത്-ടി പത്മനാഭൻ

▪️സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സമഗ്ര സംഭാവനയ്ക്കു ള്ളഐ.വി.ദാസ് പുരസ്കാരം- കവി കെ.സച്ചിദാനന്ദന്.

▪️ കേശവദേവ് സാഹിത്യ പുരസ്കാരത്തിന് സാഹിത്യ വിമർശകനും മാധ്യമപ്ര വർത്തകനുമായ ഡോ. പി.കെ രാജശേഖരൻ അർഹനായി. 'ദസ്തയേവ്സ്കി ഭൂതാവിഷ്ടന്റെ ഛായാപടം' എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന് അവാർഡ് നേടിക്കൊടുത്തത്.



Saturday, December 30, 2023

Pronouns Mock Test | English pronouns quiz

Page title

English Grammar Pronouns


Pronouns

Time left: 10 seconds

Direct and Indirect Speech Mock Test

Page title

English Grammar


Direct and Indirect Speech

Time left: 10 seconds

Question Tags Mock Test

Page title

English Grammar


Question Tags

Time left: 10 seconds

Sunday, December 24, 2023

പഞ്ചവത്സര പദ്ധതികളും ലക്ഷ്യങ്ങളും

Page title

പഞ്ചവത്സര പദ്ധതികളും ലക്ഷ്യങ്ങളും

◼️ ഒന്നാം പഞ്ചവത്സര പദ്ധതി(1951-56)

◼️ രണ്ടാം പഞ്ചവത്സര പദ്ധതി(1956-61)

◼️ മൂന്നാം പഞ്ചവത്സര പദ്ധതി(1961-66)

◼️ നാലാം പഞ്ചവത്സര പദ്ധതി(1969-1974)

◼️ അഞ്ചാം പഞ്ചവത്സര പദ്ധതി(1974-79)

◼️ ആറാം പഞ്ചവത്സര പദ്ധതി(1980-85)

◼️ ഏഴാം പഞ്ചവത്സര പദ്ധതി(1985-90)

◼️ എട്ടാം പഞ്ചവത്സര പദ്ധതി(1992-97)
◼️ ഒൻപതാം പഞ്ചവത്സര പദ്ധതി(1997-02)

◼️ പത്താം പഞ്ചവത്സര പദ്ധതി(2002-07)

◼️ പതിനൊന്നാം പഞ്ചവത്സര പദ്ധതി(2007-12)

◼️പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി(2012-17)

Wednesday, December 20, 2023

Number Series (Maths)

Page title

Mental Ability


സംഖ്യാ ശ്രേണി

Time left: 10 seconds

Tuesday, December 19, 2023

Current affairs

Page title
1)- 2034 ലോകകപ്പ് ഫുട്ബോൾ വേദി ?
Answer- സൗദി അറേബ്യ
2)- കാഴ്ച പരിമിതരുടെ അന്തർസംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റ് ?
Answer- നാഗേഷ് ട്രോഫി
3)- വനിത ടെസ്റ്റ് ക്രിക്കറ്റ് റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം നേടിയ രാജ്യം? ?
Answer- ഇന്ത്യ (ഇംഗ്ലണ്ടിനെതിരെ)
4)- 2023 വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്മാർ ? ?
Answer- ഹരിയാന (രാജസ്ഥാനെതിരെ)
5)- 2023 ഡിസംബർ,സിന്ധു നദീതട സംസ്കാരകാലയളവിലെ ഉദ്ഘാടനത്തിന്റെ ശിലകളുടെ തെളിവുകൾ കണ്ടെത്തിയത് ?
Answer- ഗുജറാത്ത് (ലൂന )

Wednesday, December 13, 2023

കേരളത്തിലെ അടിസ്ഥാന വിവരങ്ങൾ

Question 1: കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
A) ആനമുടി
B) മീശ പുലിമല
C)പശ്ചിമഘട്ടം
D) ആതിരപള്ളി
Question 2: കേരളത്തിലെ ഏറ്റവും വലിയ ജില്ല?
A) ഇടുക്കി
B) പാലക്കാട്
C) തൃശ്ശൂർ
D) കണ്ണൂർ
Question 3: What is the largest planet in our solar system?
A) Jupiter
B) Earth
C) Mars
D) Venus
Explanation: Jupiter is the largest planet in our solar system.
Question 4: Which gas do plants absorb from the atmosphere?
A) Carbon dioxide
B) Oxygen
C) Nitrogen
D) Hydrogen
Explanation: Plants absorb carbon dioxide from the atmosphere.
Question 5: What is the largest mammal in the world?
A) Blue whale
B) African elephant
C) Giraffe
D) Lion
Explanation: The blue whale is the largest mammal in the world.

Report Card

Total Questions Attempted: 0

Correct Answers: 0

Wrong Answers: 0

Percentage: 0%

Malayalam Namaval Psc | മലയാളം നാമങ്ങൾ PSC | GK Malayalam

  നാമം പേരായ ശബ്ദമാണ് നാമം. ഉദാ: രവി, ഹിമാലയം, മണ്ണ്, മരം, ഓട്ടം, നന്മ, ഇവർ നാമം മൂന്നുവിധം       ദ്രവ്യനാമം, ഗുണനാമം, ക്രിയാനാമം ...