• ഒരു സാഹിത്യകാരന്റെയോ സാഹിത്യ
കാരിയുടെയോ സമഗ്ര സംഭവനയ്ക്ക് നൽകുന്ന
പുരസ്കാരം.
• കേരള സർക്കാർ ഏർപ്പെടുത്തിയ
പരമോന്നത സാഹിത്യ പുരസ്കാരം.
• അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും
ശില്പവും ആണ് അവാർഡ്.
• ആദ്യം നൽകിയത് - 1993
• ആദ്യം നേടിയത് - ശൂരനാട് കുഞ്ഞൻപിള്ള
• വനിത - ബാലാമണിയമ്മ(1995)
2021 - പി. വത്സല
2020 - സക്കറിയ
• കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
നേടിയ സേതുവിന്റെ കൃതി -അടയാളങ്ങൾ
• കേരള സാഹിത്യ അക്കാദമി അവാർഡ്
കിട്ടിയ സേതുവിന്റെ കഥ -പേടിസ്വപ്നങ്ങൾ
• കേരള സാഹിത്യ അവാർഡ്നേടിയ
സേതുവിന്റെ നോവൽ -പാണ്ഡവപുരം
• കേന്ദ്ര ബാലസാഹിത്യ അക്കാദമി
അവാർഡ് നേടിയ സേതുവിന്റെ കൃതി -
ചെക്കുട്ടി
• ഓടക്കുഴൽ പുരസ്‌കാരം -മറുപിറവി
• പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി
ചേർന്നു സേതു രചിച്ച കൃതി -നവഗ്രഹങ്ങളുടെ
തടവറ
• 2021 ജേതാവ് പി വത്സലയുടെ
പ്രശസ്തമായ നോവൽ - നെല്ല്
• കേരള സാഹിത്യ അക്കാദമി പുരസ്കാരം-
നിഴലുറങ്ങുന്ന വഴികൾ
• മലയാളകവി ജി. ശങ്കരക്കുറുപ്പ്
ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ
പുരസ്കാരം.
• മലയാളത്തിലെ ഏറ്റവും നല്ല കൃതി യായി
അവാർഡ് നിർണയ കമ്മിറ്റി തിരഞ്ഞെടുക്കുന്ന
ഗ്രന്ഥത്തിന്റെ കർത്താവിനാണ് ഓടക്കുഴൽ
പുരസ്കാരം നൽകുന്നത്.
•മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും
ഫലകവും അടങ്ങുന്നതാണ് പുരസ്കാരം .
▪️
2022 - അംബികാസുതൻ മാങ്ങാട്
കൃതി - പ്രാണവായു (കഥാ സമാഹാരം)
(കാലാവസ്ഥാ വ്യതിയാനമാണ്
പ്രമേയം )
▪️
2021 - സാറാ ജോസഫ്
(കൃതി - ബുധിനി (നോവൽ )
വികസനത്തിന്റെ പേരിൽ സ്വന്തം
ഭൂമിയിൽ നിന്ന്
ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം
ആവിഷ്കരിക്കുന്ന നോവലാണ്
ബുധിനി
▪️
2020 - ------
▪️
2019 - എൻ. പ്രഭാകരൻ
(കൃതി - മായാ മനുഷ്യൻ )
• വയലാർ അവാർഡിൻറെ സമ്മാന തുക
ഒരു ലക്ഷം രൂപയും , കാനായി
കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത
ശില്പവുമാണ് പുരസ്കാരം.
• വയലാർ പുരസ്കാരം ആദ്യമായി
ലഭിച്ചത്- ലളിതാംബികാ അന്തർജനം
(1977, അഗ്നിസാക്ഷി)
•
2022 (46 th) - എസ്. ഹരീഷ്
കൃതി-മീശ
•
2021 - ബെന്യാമിൻ
കൃതി- മാന്തളിരിലെ 20 കമ്യൂണിസ്റ്റ്
വർഷങ്ങൾ
•
2020 - ഏഴാച്ചേരി രാമചന്ദ്രൻ
കൃതി- ഒരു വെർജീനിയൻ
വെയിൽകാലം
•ആധുനിക വയനാടിന്റെ ശില്പികളിൽ
പ്രമുഖനായ എം.കെ. പത്മപ്രഭാ
ഗൗഡരു ടെ പേരിൽ ഏർപ്പെടുത്തിയ
സാഹിത്യപുരസ്കാരമാണ്'പത്മപ്രഭാ
പുരസ്കാരം.
• 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച
ഫലകവും പ്രശസ്തിപത്രവും
അടങ്ങുന്നതാണ് പുരസ്കാരം
•ആദ്യമായി നേടിയത്-
ഉണ്ണികൃഷ്ണൻ
പൂത്തൂർ (1996)
•
2020 (23rd) -ശ്രീ കുമാരൻ തമ്പി
• ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും
അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
എന്ന ലക്ഷ്യത്തോടെ 2018 മുതലാണ്
ജെ.സി.ബി പുരസ്കാരം
ഏർപ്പെടുത്തിയത്.
•ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ്
ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക്
പരിഭാഷപ്പെടുത്തിയതോ ആയ
കൃതികളാണ് പരിഗണിക്കുന്നത്.
• 25 ലക്ഷം രൂപയും പ്രശസ്തിപത്രവും
ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
പുസ്തകം വിവര്‍ത്തനം ചെയ്തയാൾക്ക് 10
ലക്ഷം രൂപയും സമ്മാനത്തുകയായി
ലഭിക്കും .
• 2018ലെ പ്രഥമ ജെ.സി.ബി
സാഹിത്യപുരസ്കാരം ലഭിച്ചത്
ബെന്യാമിന്റെ ജാസ്മിന്‍ഡെയ്സ് എന്ന
കൃതിയ്ക്കായിരുന്നു . 'മുല്ലപ്പൂനിറമുള്ള
പകലുകൾ ' എന്ന മലയാള നോവലാണ്
ജാസ്മിന്‍ഡെയ്സ് എന്ന പേരില്‍
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
ഷഹനാസ് ഹബീബായിരുന്നു നോവൽ
വിവർത്തനം ചെയ്തത്.
•
2022 - ഖാലിദ്ജാവേദ്
കൃതി - ദി പാരഡൈസ് ഓഫ് ഫുഡ്
( നോവൽ, ഉറുദു ഭാഷ )
വിവർത്തനം - ബാരൻ ഫാറൂഖി
•
2021 - എം. മുകുന്ദൻ
കൃതി - ഡൽഹി ഗാഥകൾ എന്ന
നോവലിന്റെ ഇംഗ്ലീഷ്പരിഭാഷയായ
'ഡൽഹി: എ സോളിലോക്വി'.
വിവർത്തനം - ഫാത്തിമ ഇ.വി.,
നന്ദകുമാർ കെ.
•
2020- എസ്. ഹരീഷ്
കൃതി - മീശ
വിവർത്തനം - ജയശ്രീ കളത്തിൽ
പ്രധാന കഥാപാത്രം - വാവച്ചൻ
• 2022 കേന്ദ്ര സാഹിത്യ അക്കാദമി
പുരസ്കാരം നിരൂപകനും
വിവര്‍ത്തകനുമായ പ്രൊ . തോമസ്
മാത്യുവിന്.
‘ആശാന്റെ സീതായനം’ എന്ന
പഠന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം
ലഭിച്ചത്.
•വിവര്‍ത്തനത്തിനുള്ള അക്കാദമി
പുരസ്കാരം ലഭിച്ചത്ചാത്തനാത്ത്
അച്യുതനുണ്ണിക്കാണ്.
• അക്കാദമിയുടെ വിശിഷ്ട അംഗത്വം സി
രാധാകൃഷ്ണന് .
• 2021 കേന്ദ്ര സാഹിത്യ അക്കാദമി
അവാര്‍ഡ് -
ജോര്‍ജ് ഓണക്കൂറിന്
ആയിരുന്നു ഹൃദയ രാഗങ്ങള്‍ എന്ന
ആത്മകഥയ്ക്കായിരുന്നു അവാര്ഡ്
•2021 കേന്ദ്ര ബാലസാഹിത്യ പുരസ്കാരം
രഘുനാഥ്പലേരിക്ക്.
അവര്‍മൂവരും ഒരു
മഴവില്ലും എന്ന നോവലിനാണ്
പുരസ്കാരം.
• 1,11,111 രൂപയും പ്രശസ്തിപത്രവും
ഉൾപ്പെട്ടതാണ് ഈപുരസ്കാരം.
• 1991ലാണ്വള്ളത്തോൾ സാഹിത്യ
സമിതി പുരസ്കാരം
നൽകിത്തുടങ്ങിയത്.
പാലാ നാരായണൻ
നായരാണ്(1991) പ്രഥമ അവാർഡ്
ജേതാവ്.
• 2019ലെ വള്ളത്തോൾ പുരസ്കാരം
നേടിയത്- പോൾ സക്കറിയ
▪️2023 ജ്ഞാനപ്പാന പുരസ്കാര
ജേതാവ്: കവി വി മധു സൂദനൻ നായർ
▪
2022: കെ ജയകുമാർ
▪️2021ലെ തകഴി സാഹിത്യ പുരസ്കാര
ജേതാവ്- ഡോ.എം ലീലാവതി
▪️2019 മുട്ടത്തി വർക്കി പുരസ്കാരം :
ബെന്യാമിൻ
▪️2022 ലെ ഒ.എൻ.വി സാഹിത്യ
പുരസ്കാരം- ടി. പദ്മനാഭൻ
▪️കേരള നിയമസഭ
പുസ്തകോത്സവത്തിന്റെ പ്രഥമ
നിയമസഭാ ലൈബ്രറി പുരസ്കാരം
ലഭിച്ചത്-ടി പത്മനാഭൻ
▪️സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ
സമഗ്ര സംഭാവനയ്ക്കു ള്ളഐ.വി.ദാസ്
പുരസ്കാരം- കവി കെ.സച്ചിദാനന്ദന്.
▪️
കേശവദേവ്
സാഹിത്യ പുരസ്കാരത്തിന്
സാഹിത്യ വിമർശകനും
മാധ്യമപ്ര വർത്തകനുമായ ഡോ. പി.കെ
രാജശേഖരൻ അർഹനായി.
'ദസ്തയേവ്സ്കി ഭൂതാവിഷ്ടന്റെ
ഛായാപടം' എന്ന ഗ്രന്ഥമാണ്
അദ്ദേഹത്തിന് അവാർഡ്
നേടിക്കൊടുത്തത്.