നാമം
I. ദ്രവ്യനാമം
'ദ്രവ്യം' എന്ന വാക്കിന് ധർമ്മി എന്നർത്ഥം. ധർമ്മം ഉള്ളത് ധർമ്മി. ഏതെങ്കിലുമൊരു ദ്രവ്യത്തിന്റെ (വസ്‌തുവിൻ്റെ) പേരിനെ കുറിക്കുന്നതാണ് ദ്രവ്യ നാമം. ജീവനുള്ളതോ ഇല്ലാത്തതോ ആയ എന്തി നെയും ഇതിൽ ഉൾപ്പെടുത്താം.
ഉദാ: രവി, വെള്ളം, കാക്ക, മേശ, കടൽ, കവി
ദ്രവ്യനാമത്തെ അഞ്ചായി തിരിക്കാം.
i. സംജ്ഞാനാമം
സംജ്ഞാനാമത്തെ ഏകനാമം എന്നു വിളിക്കുന്നു. ഒരു ആളിന്റെയോ സ്ഥലത്തിൻ്റെയോ വസ്തുവി ന്റെയോ പേരായ ശബ്ദത്തെ സംജ്ഞാനാമം എന്നു പറയുന്നു.
ഉദാ: രാഹുൽ, ഇന്ത്യ, തിരുവനന്തപുരം, ഗംഗ
ii. സാമാന്യനാമം
ഇതിനെ വർഗ്ഗനാമം എന്നും പറയുന്നു. വ്യക്തി കളോ വസ്‌തുക്കളോ ചേർന്നുള്ള സമൂഹത്തെ സാമാന്യമായി പറയുവാനുപയോഗിക്കുന്ന നാമമാണ് സാമാന്യനാമം.
ഉദാ: കവി, രാജ്യം, തലസ്ഥാനം, പട്ടണം, നദി
iii. മേയനാമം
ജാതിവ്യക്തിഭേദം കൽപ്പിക്കുവാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം.
*പ്രകൃതി പ്രതിഭാസങ്ങൾ മേയനാമമാണ്.
ഉദാ: കല്ല്, മണ്ണ്, വായു, പുക, മഞ്ഞ്, വെയിൽ, മഴ, മേഘം, ഇരുട്ട്
iv. സമൂഹനാമം
*ഒരു കൂട്ടത്തിൻ്റെ അർത്ഥം ധ്വനിപ്പിക്കുന്ന നാമം സമൂഹനാമം.
ഉദാ: കൂട്ടം, സഭ, കുലം, പടല, സമാജം
v. സർവ്വനാമം
എല്ലാ നാമപദങ്ങൾക്കും പകരം ഉപയോഗിക്കാ വുന്ന പദങ്ങളെയാണ് സർവ്വനാമങ്ങൾ എന്നു പറയുന്നത്. ഒരേ നാമപദം ആവർത്തിക്കുന്നതു കൊണ്ടുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്.
ഉദാ: അവൻ, അവൾ, അത്
ഈയിടെ ചോദിച്ചത്
* താഴെ തന്നിരിക്കുന്നവയിൽ സർവ്വനാമം ഏതാണ് ?
(a) മര
(c) അവൾ
(b) കറുപ്പ്
(ഡി) കുടം
ഉത്തരം : (c) അവൾ
(VEO - ALP, KIM, TSR - 2019)
സർവ്വനാമങ്ങളെ ഉത്തമപുരുഷൻ, മധ്യമ പുരുഷൻ, പ്രഥമപുരുഷൻ എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു.
1. ഉത്തമപുരുഷൻ (പറയുന്നയാൾ/വക്താവ് )
*സംസാരിക്കുന്ന ആൾ തന്നെക്കുറിച്ചു പറയുമ്പോൾ പേരിനു പകരം ഉപയോഗിക്കുന്ന പദങ്ങ ളാണിവ. ഞാൻ, ഞങ്ങൾ, നാം, നമ്മൾ, എന്നീ സർവ്വനാമങ്ങൾ ഉത്തമപുരുഷനാണ്.
2. മധ്യമപുരുഷൻ (കേൾക്കുന്നയാൾ/ശ്രോതാവ് )
• ഏത് ആളിനോടാണോ സംസാരിക്കുന്നത് അയാ ളുടെ പേരിനു പകരം ഉപയോഗിക്കുന്ന നാമപദ ങ്ങളാണ് മധ്യമപുരുഷൻ. നീ, നിങ്ങൾ, താൻ, താങ്കൾ എന്നീ സർവ്വനാമങ്ങൾ മധ്യമപുരുഷനിൽ ഉപയോഗിക്കുന്നു.
3. പ്രഥമപുരുഷൻ
* രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ആരെപ്പറ്റി അഥവാ എന്തിനെപ്പറ്റി സംസാരിക്കുന്നുവോ അതിനു പകരം ഉപയോഗിക്കുന്നതാണ് പ്രഥമ പുരുഷ സർവ്വനാമം.
ഉദാ: അവൻ, അവൾ, അത്, അവർ, അദ്ദേഹം, ഇവൻ, ഏവൻ
II. ഗുണനാമം
*എന്തിന്റെയെങ്കിലും ഗുണത്തെ അല്ലെങ്കിൽ ധർമ്മ ത്തെ കുറിക്കുന്ന വിശേഷണത്തിൻ്റെ നാമപദമാണ് ഗുണനാമം.
ഉദാ: നന്മ, വെണ്മ, വലുപ്പം, ചെറുപ്പം, വെളുപ്പ്, കറുപ്പ്
III. ക്രിയാനാമം
ഏതെങ്കിലും ക്രിയയുടെ ഭാവത്തെ കുറിക്കുന്ന നാമപദമാണ് ക്രിയാനാമം. അതായത് ഒരു ക്രിയ യിൽ നിന്നുമുണ്ടാകുന്ന നാമപദം.
ഉദാ: ചാടുക എന്ന ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമപദമാണ് ചാട്ടം. പഠിപ്പ്, ഇരിപ്പ്, കിടപ്പ് ഇവയെല്ലാം ക്രിയാനാമങ്ങൾക്ക് ഉദാഹരണങ്ങളാണ്.